panelarrow

Saturday 31 October 2015

ശ്രീ ആഞ്ജനേയ ക്ഷേത്രം




തിരുവനന്തപുരം ശ്രീവരാഹത്ത്  സ്ഥിതി ചെയ്യുന്ന പുരാതന ക്ഷേത്രമാണ് ശ്രീവരാഹം ആഞ്ജനേയ ക്ഷേത്രം.

1902-ൽ തിരുവനന്തപുരത്തെ തുളു ബ്രാഹ്മണരിൽ ചിലർക്കു തോന്നിയ ഒരു മഹത്തായ ആശയമായിരുന്നു, തങ്ങൾക്ക് ഒത്തുചേർന്നു പ്രവർത്തിക്കുവാനുള്ള ഒരു കൂട്ടായ്മ ഉണ്ടാകണമെന്നും ഒരു ക്ഷേത്രം പണിത് ആ ക്ഷേത്രമന്ദിരം ഇതിനുള്ള വേദിയായി ഉപയോഗിക്കണമെന്നതും.

തുടർന്ന് ശ്രീവരാഹം തെരുവിലെ കിഴക്കേ അറ്റത്ത്‌ സ്ഥിതി ചെയ്തിരുന്ന ഒരു പഴയ കെട്ടിടം വിലയ്ക്കു വാങ്ങുകയും ആ കെട്ടിടത്തിൽ തൃശൂർ വാസുദേവാചാര്യരുടെ കാർമികത്വത്തിൽ ഒരു ഹനുമാൻ വിഗ്രഹം പ്രതിഷ്ഠിക്കുകയും ചെയ്തു.  പഴയ കെട്ടിടത്തിന്റെ വടക്കു കിഴക്കു മൂലയിൽ ആയിരുന്നു ഈ പ്രതിഷ്ഠ നടന്നത്.  പിന്നീട് 1950-ൽകെട്ടിടം പുതുക്കി ഈ വിഗ്രഹത്തെ കെട്ടിടത്തിന്റെ മധ്യഭാഗത്തായി പുന:പ്രതിഷ്ഠിച്ചു.  ഈ പ്രതിഷ്ഠ ആദരണീയനായ അഥമാർ മഠ സ്വാമിജികൾ ആണ് നിർവഹിച്ചത്.

ക്ഷേത്ര കാര്യങ്ങളും സമുദായ കാര്യങ്ങളും സുഗമമായി നടന്നു പോകുന്നതിനായി 1912-ൽ മാധ്വ  തൌളവ സമാജം എന്നാ പേരില് ഒരു സംഘടന രൂപം കൊണ്ടു.  ഇത് ഇന്ന് മാധ്വ തുളു ബ്രാഹ്മണ സമാജം എന്ന നാമധേയം സ്വീകരിച്ച് പ്രവർത്തിക്കുന്നു.  ദ്വൈത സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ശ്രീ മാധ്വാചാര്യരെ തങ്ങളുടെ ആചാര്യനായി സ്വീകരിച്ചാദരിച്ചുപോരുന്നുവരാണ് മാധ്വ തുളു ബ്രാഹ്മണ സമാജാംഗങ്ങൾ.

ഒരു ആഞ്ജനേയ ഭക്തൻ ആഞ്ജനേയ ക്ഷേത്രാവശ്യങ്ങൾക്കായി മൂന്നാം പുത്തൻ തെരുവിൽ എട്ടു സെൻറ് സ്ഥലം ക്ഷേത്രത്തിനു ദാനമായി നൽകിയതിൽ ശ്യാമറായർ എന്ന സാമുദായ സ്നേഹി രണ്ടു ചെറിയ കെട്ടിടങ്ങൾ പണിതു തന്നു.  ക്ഷേത്രത്തിനു തൊട്ടു പുറകിലായി 5.5 സെൻറ് സ്ഥലം സ്വന്തമായി വാങ്ങി ബാങ്കർ ശ്രീ പത്മനാഭൻ പോറ്റി ആഞ്ജനേയ ക്ഷേത്രത്തിനു ദാനമായി നൽകി.  ഇവരുടെ സമുദായ സ്നേഹം ശ്ലാഘനീയമാണ്.

1950-60കളിൽ ക്ഷേത്രത്തിൽ ഒരു വേദ പഠനശാല പ്രവർത്തിച്ചിരുന്നു.

ഉടുപിയിലെ ശ്രീ കൃഷ്ണ മഠത്തിലെ ആരാധനക്രമമാണ് ഇവിടെ ആചരിച്ചു പോരുന്നത്.  അതിനാൽ ഈ ക്ഷേത്രത്തെ ബ്രഹ്മസ്വമഠം എന്നും അറിയപ്പെടുന്നു.  രംഗപൂജ ഇവിടത്തെ പ്രധാന വഴിപാടാണ്.  തിരുവനന്തപുരത്തെ മറ്റു ക്ഷേത്രങ്ങളിൽ ഇല്ലാത്ത വിശിഷ്ടമായ ഒന്നാണ് ഈ വഴിപാട്.  ഉടുപി ക്ഷേത്രങ്ങളിൽ ഇത് ഒരു പ്രധാന വഴിപാടാണ്.  ആഞ്ജനേയ ക്ഷേത്രത്തിൽ ഈ വഴിപാട് നടത്തി ആരാധന നടത്തുന്നത് ശുഭദായകമായി     കരുതപ്പെടുന്നു.  കൂടാതെ ശ്രീ മാധ്വനവമി, ഹനുമദ്ജയന്തി, ശ്രീരാമനവമി, ശ്രീ രാഘവേന്ദ്രദിനം എന്നീ പുണ്യ ദിവസങ്ങളിൽ ക്ഷേത്രത്തിൽ പ്രത്യേക പൂജകളും ഉത്സവാഘോഷങ്ങളും നടക്കുന്നു.  ആ ദിവസങ്ങളിൽ ഭക്തജനങ്ങൾ ധാരാളമായി ക്ഷേത്രാരാധനക്കായി വരുന്നു.

(യമുന സെന്റർ ഫോർ ഡെവലപ്പ്മെൻറ് ഓഫ് തുളു ലാംഗ്വേജ് പ്രസിദ്ധീകരണത്തിൽ നിന്ന്)

ANJANEYA TEMPLE NOTICE BOARD

21/4/2016 വ്യാഴം കൂട്ട സത്യനാരായണ പൂജ

Popular Posts

Recent Posts

Powered by Blogger.

Copyright © MTBS Trivandrum Unit | Powered by Blogger
Design by AnarielDesign | Blogger Theme by NewBloggerThemes.com